കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.
പെരിങ്ങോം: കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.
അരവഞ്ചാല്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അപകടം.
തയ്യേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍-15 7525 കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലാണ് കെ.എല്‍. 59 ജെ 8938 ടി.വി.എസ് സ്‌ക്കൂട്ടര്‍ ഇടിച്ചത്.
സ്‌ക്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കരക്കാട് സ്വദേശികളായ അഭിലാഷ്, മിഥുന്‍, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടവിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനസേന അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തില്‍ സോനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അപകടത്തില്‍പെട്ട വരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.