പ്രവാസികളെ ചൂഷണം ചെയ്യുന്നു; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്
മട്ടന്നൂര്‍: പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനികളും
പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പടുകൂറ്റന്‍ മാര്‍ച്ച്.
മട്ടന്നൂര്‍ ട്രിപ്പിള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള കവാടത്തില്‍ പൊലീസ് തടഞ്ഞു.
തുടര്‍ന്നുനടന്ന ധര്‍ണ്ണ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനംചെയ്തു.
എ.സി.ജലാലുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ആഷിഖ് അമീന്‍, എം.കെ. സദഖത്ത്, സത്താര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.