എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു-
പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി.
കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈര്‍ (43) ആണ് കൊല്ലപ്പെട്ടത്.
എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു കാറിലായാണ് സംഘമെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ്.
സുബൈറിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പിതാവിനു ബൈക്കില്‍നിന്നു വീണു നിസാര പരുക്കേറ്റു.
സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
