വിഷം അകത്തുചെന്ന് നേഴ്‌സിങ്ങ് അസിസ്റ്റന്റിന് ഗുരുതരം
പരിയാരം: നേഴ്‌സിങ്ങ് അസിസ്റ്റന്റിനെ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ മാനന്തവാടിയിലെ വീട്ടില്‍വെച്ചാണ് ഇവരെ അവശനിലയില്‍ കണ്ടത്.
ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന ബീനയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
1991 ല്‍ സി.പിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ നടാലിലെ കല്ലാടന്‍ ചന്ദ്രന്‍ ചന്ദ്രന്റെ മകളാണ് ബീന.
മെഡിക്കല്‍ കോളേജിലെ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന
അവഗണനയുടെ ഇരയാണ് ബീനയെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും ആരോപിച്ചു.
ഇപ്പോഴും 2018 ലെ ശമ്പള സ്‌കെയില്‍ മാത്രം ലഭിക്കുന്ന ബീനയെപോലുള്ളവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണെന്നും ഇരുവരും പറഞ്ഞു.