സേവാഭാരതി പട്ടുവം യൂണിറ്റിന് പുതിയ നേതൃത്വം- ട.പി.ഗംഗാധരന് പ്രസിഡന്റ്, കെ.അഭിലാഷ് സെക്രട്ടറി-
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗങ്ങളിലും സജീവമായി ഇടപെടുന്ന സേവാഭാരതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മാധ്യമപ്രവര്‍ത്തകനായ ടി.പി.ഗംഗാധരന് പ്രസിഡന്റായ 13 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
ഒ.വി.രാജേഷ്, അഡ്വ: ജി.കെ രഞ്ജന (വൈസ് പ്രസിഡന്റുമാര്‍), കെ.അഭിലാഷ് (സെക്രട്ടറി), പി.കെ. അനന്ദകുമാര്, ടി.പി.ലളിത (ജോയിന്റ് സെക്രട്ടറിമാര്‍), പി.ദിനേശന് (ട്രഷറര്‍), പി.കെ. ജിതിന് (ഐ.ടി പ്രമുഖ്) എന്നിവരാണ് മറ്റുഭാരവാഹികള്‍.
ടി.പി.ശ്രീനിവാസന് (ആരോഗ്യമേഖല), പി. വി.രാജേഷ്. (വിദ്യാഭ്യാസ മേഖല), എന്‍.സനീഷ് (സാംസ്കാരിക മേഖല), കെ.വി. അനുപമ (സ്വന്ത്വന മേഖല), കെ.ജിതേഷ് (ആപത്ത്സേവ) എന്നിവരടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
സേവാഭാരതി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മുറിയാത്തോട് മാധവ സേവാകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പട്ടുവത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
