നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
മയ്യില്‍: നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

ഇന്നലെ രാവിലെ 10 ന് മയ്യില്‍ ഗവ.എച്ച്.എസ്.എസിന് സമീപത്തായിരുന്നു സംഭവം.
സ്ക്കൂള്‍തുറക്കുന്ന സമയത്ത് നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനര്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്.
എസ്.എഫ്.ഐ പ്രവര്‍ത്തകരായ അതുല്‍, നന്ദകിഷോര്‍, അഭിനന്ദ് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 7 പേരും
എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരായ സഫ്വാന്, റിഹാന്, മുഹ്സിന്, ബിലാന്, അസ്ലം കടൂര്‍, റിഷാദ് നമ്പ്രം, അല്‍ത്താഫ് പാവന്നൂര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.
