ലഹരി ഉപയോഗിക്കുന്നത് വിലക്കിയ എസ്.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ചു, നാലുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: എസ്.എഫ് ഐ നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനുമായ നരിക്കോട്ടെ പി.പി.കിരണിനാണ്(20)പരിക്കേറ്റത്.

കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥികളായ അനസ്. റോഷന്‍, റിഷാല്‍, സഹാന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.

പരിക്കേറ്റകിരണിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

 

ബി.ബി.എ വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് പോലീസ് പറഞ്ഞു.

പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.