സ്ത്രീ ലോഡ്ജിന് തറക്കല്ലിടല്‍ ഡിസംബര്‍-12 ന് രാവിലെ 11 ന്.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന ഷീലോഡ്ജിന്റെ ശിലാസ്ഥാപനം 12 ന് എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

വനിതകള്‍ക്ക് രാത്രികാലങ്ങളില്‍ തളിപ്പറമ്പ് ടൗണില്‍ എത്തിയാല്‍ സുരക്ഷിതമായി തങ്ങുവാനൊരിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവില്‍ ലോഡ്ജ് നിര്‍മ്മിക്കുന്നത്.
ഗ്രാമവികസന വകുപ്പ് മുഖേന അറുപത് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എം.എല്‍.എ നിര്‍വ്വഹിക്കും.
12 ന് രാവിലെ 11 ന് നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന് അധ്യക്ഷത വഹിക്കും.
