പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍, രാജീവന്‍ വലിയവളപ്പില്‍ പരിയാരത്ത്.
തിരുവനന്തപുരം: പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍, നിലവിലുള്ള ഷാജി പട്ടേരിയെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. ബാബുമോന്‍ ചെറുകുന്ന് സ്വദേശിയാണ്.
ബേഡകം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്കും
പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിനെ ചെറുപുഴയിലേക്കും സ്ഥലംമാറ്റി. പയ്യന്നൂര്‍ സ്വദേശിയാണ് രാജീവന്‍ വലിയവളപ്പില്‍.
35 സബ്ബ് ഇസ്‌പെക്ടര്‍മാരെ പ്രമോട്ട് ചെയ്തത് ഉള്‍പ്പെടെ 70 പേരെയാണ് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ച് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.
