കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാട്-പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍-
തളിപ്പറമ്പ്: കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാടാക്കി അധ:പ്പതിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

ഇടതുപക്ഷനയങ്ങള്‍ കുഴിച്ചുമൂടുന്ന വിപ്ലവമാണ് സി.പി.എം സമ്മേളനത്തില്‍ നടന്നുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷുഹൈബ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടുവത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നിര്‍മിക്കുന്ന വീടിന്റ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റജില്‍ മാക്കുറ്റി, കെ കമല്‍ജിത്, സന്ദീപ് പാണപ്പുഴ, വിനിഷ് ചുള്ളിയാന്‍, രാഹുല്‍ ദാമോദരന്‍, റോബര്‍ട്ട് വെള്ളര്‍വള്ളി, രാജീവന്‍ കപ്പച്ചേരി, കെ.ബ്രിജേഷ് കുമാര്‍, നൗഷാദ് ബ്ലാത്തൂര്‍, കാപ്പാടാന്‍ ശശിധരന്‍,
വി.രാഹുല്‍, പ്രിനില്‍ മധുക്കോത്ത്, ഷാജു കണ്ടമ്പേത്ത്, അനൂപ് തന്നട, സജേഷ് അഞ്ചരക്കണ്ടി, ശ്രീജേഷ് കൊയിലേരിയന്‍, സുധീഷ് കുന്നത്, എം.കെ.വരുണ്‍, മാണുക്കര രമേശന്‍, സി.നാരായണന്‍, കുഞ്ഞമ്മ തോമസ്, ടി.പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.
