ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നത് ഫാസിസിറ്റ് രീതി-സുധീഷ് കടന്നപ്പള്ളി.

പരിയാരം: സില്‍വര്‍ ലൈനിനെതിരെയുള്ള ജനകീയ സമരങ്ങളെ അക്രമിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന് കരുതുന്നത് ഫാസിസിറ്റ് ഭരണകൂടത്തിന്റെ നയമാണെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

വളരെയേറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫും, പ്രക്ഷോഭ സമിതിക്കാരും, പരിസ്ഥിതി പ്രവര്‍ത്തകരും മാസങ്ങളായി സമരവുമായി മുന്നോട്ട് പോവുകയാണ്.

കണ്ണൂരില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി യോഗം നടക്കുബോള്‍ പ്രതിഷേധിക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്‍മാരെയും, ദൃശ്യ-മാധ്യമ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അക്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ജനവിരുദ്ധ പദ്ധതിക്കെതിരെ സമരം ശക്തിപ്പെടുത്തുെമന്നും സുധീഷ് പറഞ്ഞു.