പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി. ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ നാളെ (വെള്ളി 22.03.2024) രാവിലെ 09.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ചങ്ങനാശ്ശേരി രൂപത, സെന്റ്.മേരീസ് ഇടവകയില്‍ കുന്നേല്‍ പരേതരായ വര്‍ക്കി-മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍, കുരിയന്‍, ആലീസ്, ക്ലാരമ്മ, സിസ്റ്റര്‍.തെരേസ എസ്.എ.ബി.എസ്, സിസ്റ്റര്‍ മാര്‍ഗരറ്റ് എസ്.എ.ബി.എസ്, സിസ്റ്റര്‍.മേഴ്സമ്മ (ഇറ്റലി).

മരിയപുരം, മാതമംഗലം, കാരക്കുണ്ട്, കുറ്റൂര്‍, കൊടുമണ്‍, മേപ്പാടി, വള്ളുവിള, പിലാത്തറ, മാനന്തവാടി, പള്ളിക്കുന്ന്, ചീമേനി, മുതലപ്പാറ, പട്ടുവം എന്നിവിടങ്ങളിലെ കോണ്‍വെന്റുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ രോഗം മൂലം പട്ടുവം സെന്റ് ആഞ്ചലാ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ്(79) നിര്യാതയായി.