സിസ്റ്റര്‍ പൗളി ഡി.എസ്.എസ്(75) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രാവിന്‍സ് അംഗമായ സിസ്റ്റര്‍ പൗളി ഡി.എസ്.എസ് (75) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ വ്യാഴം (03.08.2023) രാവിലെ 10.00 മണിക്ക് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

ഇടുക്കി രൂപത, വിശുദ്ധ മരിയ ഗോരേത്തി ഇടവകയില്‍ കളരിക്കല്‍ പരേതരായ വര്‍ഗീസ്-മേരി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ പൗളി.

സഹോദരങ്ങള്‍: ഔതക്കുട്ടി, എബ്രാഹം, രാജന്‍, കുഞ്ഞമ്മ, ഗ്രേയ്സമ്മ, മേരിക്കുട്ടി, ലീലാമ്മ, ലിസമ്മ അച്ചാമ്മ.

മാടായി, എടക്കോം, പട്ടുവം, ബത്തേരി, കോഴിക്കോട്, കാരക്കുണ്ട്, മേപ്പാടി, കൗഡെല്ലി, ബാംഗ്ലൂര്‍, ഷിമോഗ, മുറിയാത്തോട്, തിപ്പദം, അസ്സീസി ഹോസീസ് ആലപ്പുഴ, കളമശ്ശേരി, മരിയപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.