സഹോദരിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു.
തളിപ്പറമ്പ്: സഹോദരിമാര്‍ 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു. പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍
കടിഞ്ഞിപ്പള്ളി പത്മിനിയമ്മയും (88) സഹോദരി പെരിയാടന്‍ കടിഞ്ഞിപ്പള്ളി രുഗ്മിണി അമ്മയുമാണ് (തമ്പായിക്കുട്ടിയമ്മ-87) മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്.
പത്മിനിയമ്മ 15.4.22 കാലത്ത് 8.45 ന് പാലകുളങ്ങരയിലെ വീട്ടിലും ഇളയ സഹോദരി രുഗ്മിണിയമ്മരാവിലെ 9 മണിക്ക് മടിക്കൈ അമ്പലത്തുകരയിലുമാണ് മരിച്ചത്. രണ്ടു പേരുടേയും സംസ്‌ക്കാരങ്ങള്‍ ഇന്നലെ തന്നെ നടത്തി.