പ്രകൃതി ചികില്‍സാ ആചാര്യന്‍ എസ്.കെ.മാധവന് ഡോ.വെങ്കട്ടറാവു അവാര്‍ഡ്

ന്യൂഡെല്‍ഹി: പ്രകൃതി ചികിത്സാ രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി നടത്തിവരുന്ന സമഗ്രസംഭാവന പരിഗണിച്ച് എസ്.കെ.മാധവനെ ഡോ.വെങ്കട്ടറാവു അവാര്‍ഡിന് തെരഞ്ഞെടുത്തു.

നവംബര്‍-18 ന് ന് ഡല്‍ഹി ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പ്രകൃതി ചികിത്സാദിന ആഘോഷ വേളയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാളില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ഇന്റര്‍നാഷണല്‍ നാച്ചുറോപ്പതി ഓര്‍ഗനൈസേഷനും(INO), സൂര്യഫൗണ്ടേഷനും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.

ലോകസഭാ സ്പീക്കര്‍ ഓംബിര്‍ള സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനന്ത് ബീരാദാര്‍ അധ്യക്ഷത വഹിച്ചു.

INO സ്ഥാപക ചെയര്‍മാന്‍ ജയപ്രകാശ് അഗര്‍വാള്‍ എസ്.കെ.മാധവനെ അഭിനന്ദിച്ചു.

തളിപ്പറമ്പിലെ മഹാത്മാ പ്രകൃതി ചികില്‍സാ കേന്ദ്രം സ്ഥാപകനും പ്രധാന ചികില്‍സകനുമാണ് എസ്.കെ.മാധവന്‍.