കുതിരവട്ടം ഓവുചാലിന് ഊളമ്പാറ സ്‌ളാബ്.
തളിപ്പറമ്പ്: കുപ്രസിദ്ധമായ കുതിരവട്ടം മോഡല്‍ ഓവുചാല്‍ പണിത് പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ ഓവുചാലിന് മുകളിലിട്ട സ്‌ളാബ് വാഹനയാത്രികര്‍ക്ക് അപകടകുരുക്കായി മാറി.
കോടതി റോഡില്‍ നിന്നും ചിന്‍മയ വിദ്യാലയത്തിലേക്കുള്ള റോഡ് സന്ധിക്കുന്ന സ്ഥലത്താണ് അരയടിയിലേറെ പൊക്കത്തില്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗം സ്‌ളാബ് സ്ഥാപിച്ചിരിക്കുന്നത്.
മന്ന-പാലകുളങ്ങര ഭാഗത്തേക്ക് തിരിയുന്ന ഈ റോഡില്‍ ഉയരത്തില്‍ സളാബ് വന്നതോടെ നിരവധി ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍ പെടുകയാണ്.
റോഡ് ഉയര്‍ത്തി ഈ സ്‌ളാബിന് സമമാക്കാത്ത കാലത്തോളം ഇവിടെ അപകടം പതിവാകും.
ഇവിടെ റോഡ് സ്‌ളാബിന് സമമായി ഉയര്‍ത്താന്‍ നഗരസഭ തീരുമാനമെടുത്തിട്ടുണ്ടോ എന്നറിയില്ല.
വെള്ളം കെട്ടിനില്‍ക്കുന്ന ഓവുചാല്‍ എന്ന എഞ്ചിനീയറിംഗ് അല്‍ഭുതം അവതരിപ്പിച്ച നഗരസഭാ അധികൃതര്‍ ആ ഓവുചാലിന് അനുയോജ്യമാകാനായിട്ടായിരിക്കും ഇത്തരമൊരു സ്‌ളാബ് പണിതുവെച്ചരിക്കുന്നതെന്നാണ് പൊതുജനം പറയുന്നത്.
