ദേവഭൂമിയിലെ സോമയാഗം കൂശ്മാണ്ഡി ഹോമത്തിന് നാളെ സമാരംഭം.
പരിയാരം: അടുത്ത വര്‍ഷം കൈതപ്രത്ത് നടക്കുന്ന സോമയാഗം നടത്താനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍
ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും നാളെ (31/3) തുടക്കമാകും.
വ്യക്തി ജീവിതത്തില്‍ അറിഞ്ഞോ അറിയാതേയോ ചെയ്തു പോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായും കര്‍മ്മശുദ്ധി കൈവരിക്കാനുമാണ് കൂശ്മാണ്ഡി വ്രതം അനുഷ്ഠിക്കുന്നത്.
ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊമ്പങ്കുളം ഇല്ലത്ത് രാവിലെ ആറ് മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.
മൂന്ന് ദിവസമാണ് കൂശ്മാണ്ഡി വ്രതത്തിന്റെ ചടങ്ങുകള്‍. യാഗത്തിന്റെ മുന്നൊരുക്കത്തില്‍ ഏറ്റവും പ്രാധാനപ്പെട്ട അഗ്‌ന്യാധനത്തിന്റെ ചടങ്ങുകള്‍ മെയ് 2, 3 തീയതികളിലാണ് നടക്കുക.
