പ്രകൃതിയുടെയും ലോകത്തിന്റെ നന്മക്കായി സോമയാഗം: ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം: പ്രകൃതിയെ ചൂഷണം ചെയ്യാതെ ദോഹനം ചെയ്യുന്ന, സമസ്ത ജീവജാലങ്ങൾക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള യാത്രയാണ് സോമയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നതെന്ന് ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം സോമയാഗത്തിന്റെ വിജയത്തിനായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

യാഗ സമിതി വർക്കിംഗ് ചെയർമാൻ എം നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

എം.ശ്രീധരൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.

എൻ.കെ.സുജിത്ത്, പി.എൻ. ദാമോദരൻ നമ്പൂതിരി, ഹരിപ്രിയ എടക്കാട്, പങ്കജവല്ലി, എം.പി. ലക്ഷ്മി ടീച്ചർ, വി.വി. സുലോചന എന്നിവർ സംസാരിച്ചു.