അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി-
പെരിങ്ങോം: അമ്മയേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പാടിയോട്ടുച്ചാല്‍ ഉമ്മിണിയാനത്തെ പ്രത്യുഷ് ശ്രീധരന്‍ (23)എന്നയാള്‍ ഇന്ന് രാവിലെ 6:20 മണിയോടെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും അമ്മ ചന്ദ്രമതിയെ എന്നവര്‍ കട്ടിലില്‍ മരണപ്പെട്ടു കിടക്കുന്നതായും കാണപ്പെട്ടിട്ടുണ്ട്.
ഇവര്‍ കിടപ്പു രോഗിയാണ്. അമ്മ മരണപ്പെട്ട വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
മൃതദേഹങ്ങള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.
