സ്‌പെഷ്യല്‍ പോലീസാവാന്‍ എന്‍.സി.സിക്കാര്‍ക്കും സ്റ്റുഡന്റ് പോലീസിനും അവസരം.
കണ്ണൂര്‍: ലോകസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതിനായി കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കൂടുതല്‍ പേരെ ആവശ്യമായി വന്നിരിക്കയാല്‍ വിമുക്തഭടന്‍മാര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
താല്‍പര്യപ്പെടുന്നവര്‍ അവരവരുടെ പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ നാളെ 15-4-24 തീയ്യതി നേരിട്ട് എത്തി അപേക്ഷ നല്‍കേണ്ടതാണെന്ന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഉദ്ദേശിച്ചത്ര സ്‌പെഷ്യല്‍പോലീസുകാരെ ലഭിക്കാത്ത സാഹചര്യത്തിലാണ് എന്‍.സി.സി കേഡറ്റുകള്‍ക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും അവസരം ലഭിക്കുന്നത്.
പ്രതിഫലത്തോടൊപ്പം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അപൂര്‍വ്വമായ അവസരം കൂടിയാണ് എന്‍.സി.സിക്കാര്‍ക്കും സ്റ്റുഡന്റ് പോലീസിനും ലഭിച്ചിരിക്കുന്നത്.
