1964 ലെ ഭാര്‍ഗവീനിലയം മുതല്‍ 1986 ലെ കൊച്ചുതെമ്മാടി വരെ 28 മലയാളം സിനിമകള്‍ സംവിധാനം ചെയ്ത എ.വിന്‍സെന്റ് മലയാളത്തിന് മറക്കാനാവാത്ത സിനിമകളുടെ സംവിധായകനാണ്.
ആദ്യ ചിത്രമായ ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, അശ്വമേധം, നഗരമേ നന്ദി, അസുരവിത്ത്, തുലാഭാരം, നദി, ത്രിവേണി, നിഴലാട്ടം, ഗന്ധര്‍വ്വക്ഷേത്രം, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, പൊന്നും പൂവും, പൗര്‍ണിരാത്രിയില്‍ തുടങ്ങി നിരവധി സിനിമകള്‍ വിന്‍സെന്റിന്റെതായിട്ടുണ്ട്.
ശ്രീകുമാരന്‍തമ്പിയുടെ മൂത്ത സഹോദരനായ പി.വി.തമ്പി(പി.വാസുദേവന്‍തമ്പി)നിരവധി നോവലുകളുടെ രചയിതാവാണ്.
ഹോമം, കര്‍മ്മബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ്പ്ലീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം എന്നിവയ്‌ക്കൊപ്പം സൂര്യകാലടി എന്ന രണ്ട് ഭാഗങ്ങളുള്ള ബൃഹത്‌നോവലും എഴുതിയിരുന്നു.
മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്തുതന്നെ ഏറെ ജനശ്രദ്ധ നേടിയ കൃഷ്ണപ്പരുന്ത് ചലച്ചിത്രമാക്കിയപ്പോള്‍ തിരക്കഥയും സംഭാഷണവും എഴുതിയതും പി.വി.തമ്പി തന്നെയാണ്.
വിവാദ സിനിമ മദ്രാസിലെ മോന്‍ നിര്‍മ്മാതാവ് മണി മല്യത്തിന്റെ രണ്ടാമത്തെ സിനിമയാണിത്.
1984 സപ്തംബര്‍ 6 നാണ് 39 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.
മോഹന്‍ലാല്‍, എം.ജി.സോമന്‍, ഒടുവില്‍, പവിത്ര, ബിന്ദു, അരുണ, പ്രമീള, മീന, തൊടുപുഴ വാസന്തി, സുകുമാരി, കാഞ്ചന, ശാന്താദേവി, ശാന്തകുമാരി, ശ്രീനിവാസന്‍, ജഗന്നാഥവര്‍മ്മ, പി.കെ.എബ്രഹാം, മാള അരവിന്ദന്‍, ജഗതി, ബാലന്‍.കെ.നായര്‍, അരൂര്‍സത്യന്‍, കുഞ്ചന്‍, പ്രേംജി, കുഞ്ഞാണ്ടി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.