കെ.സി.സോമന്‍ നമ്പ്യാര്‍ക്കും സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം.

തളിപ്പറമ്പ്: കേരളാ മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയരക്ടറും പ്രമുഖ കോണ്‍ട്രാക്ടറുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്കും ഭാഗവതാചാര്യനും പ്രമുഖ ആധ്യാത്മിക പ്രഭാഷകനുമായ സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം.

സോമന്‍ നമ്പ്യാര്‍ക്ക് ശ്രീശാസ്താ സേവക പുരസ്‌ക്കാരവും സതീശന്‍ തില്ലങ്കേരിക്ക് ശ്രീശാസ്താ ഭാഗവതശ്രേഷ്ഠ പുസ്‌ക്കാരവും മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് മാധ്യമ പുരസ്‌ക്കാരവുമാണ് പ്രഖ്യാപിച്ചത്.

മെയ്-22 ന് ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ചടങ്ങില്‍ പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ വെച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് പാലകുളങ്ങര ദേവസ്വം ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍ അറിയിച്ചു.