അണുവിമുക്തി സംവിധാനം വികേന്ദ്രീകരിക്കണം -ദേശീയ സെമിനാർ.
പരിയാരം: ആശുപത്രികളിലെ ശാസ്ത്രീയ അണുവിമുക്ത സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമായി ഒതുങ്ങരുതെന്നും, ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് നടപ്പിലാക്കണമെന്നും ഹോസ്പിറ്റല്‍ സ്റ്റെറൈല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 19-ാമത് ദേശീയസമ്മേളനം നിര്‍ദ്ദേശിച്ചു.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി പഠനത്തിനായി സംവിധാനം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അണുവിമുക്തി മേഖല സജീവമാകുന്നതോടെ രോഗികളെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നും, താലൂക്ക്-ജനറല്‍ ആശുപത്രികള്‍ മുതല്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഇതിനായി നിയോഗിക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇരുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്ക്കരണവും അണുവിമുക്തമാക്കലും എന്ന വിഷയത്തില്‍ നടന്ന സമ്മേളനം എം.വിജിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.ആര്.പ്രീത അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ ഡോ.എസ്.എം.സരീന്, ബംഗളൂരു സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്.കെ.രംഗരാജന്, കേരളാ ഗവ.സ്റ്റെറൈല്‍ സര്‍വീസ് എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.മല്ലേശന് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ ഡോ.ആര്.പ്രീത, ഡോ.കെ.വിഷ്ണു, ഡോ.ഗൗരവ് ഗുപ്ത, ഡോ.ശശാങ്ക് ദേവപൂര്, ബി.കെ.ബിനു, എം.നരേന്ദ്രന്, ബി.എസ്.ആന്റണി ദോസ്, മന്‍സൂര്‍ അഹമ്മദ് വാനി, ബി.എസ്.വിനീഷ്, കെ.സുരേഷ്കുമാര്‍,
വി.എം.ജീവരാജ്, ഷിജിന്മാത്യു, എല്‍ജോ ആന്റണി, ആര്.ഗുണശേഖര്‍, സി.ബിനു, സാദിക് ബാബു, എന്‍.പി.ജോസഫ്, ശശി ശങ്കര്‍, എസ്.സജിത്ത്, ലിറാഷ് ഉണ്ണി, കെ.പ്രവീണ്‍കുമാര്‍, പി.പ്രമോദ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
