അണുവിമുക്തി കൈപ്പുസ്തകം പ്രകാശനം ചെയ്തു.
പരിയാരം: ആരോഗ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട അണുവിമുക്തിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വളരെകുറവായതിനാല്‍ ഇത് സംബന്ധിച്ച് അറിവു പകരുന്ന കൈപ്പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത.
അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി മെഡിക്കല്‍ കോളേജ് അണുവിമുക്തവിഭാഗം മേധാവിയും കേരളാ ഹോസ്പിറ്റല്‍ സ്റ്റൈറല്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ മല്ലേശന്‍ വടിവേല്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് പുസ്തകം ഏറ്റുവാങ്ങി.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ഓര്‍ത്തോ വിഭാഗം സര്‍ജന്‍ ഡോ.കെ.പി.മനോജ്കുമാര്‍, ഗ്രന്ഥകര്‍ത്താവ് വടിവേല്‍ മല്ലേശന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.