തിരിവില്‍ മറവ് സൂക്ഷിക്കണം-സംസ്ഥാനപാത-36

തളിപ്പറമ്പ്: സംസ്ഥാനപാത നവീകരിച്ചപ്പോള്‍ ഇങ്ങനെയൊരു മാരണം പ്രതീക്ഷിച്ചിരിക്കില്ല, പഴയപാതയോരം ജനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുമെന്ന് ആരും കരുതിയില്ല.

പറഞ്ഞുവരുന്നത് സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡിനെക്കുറിച്ചാണ്.

കരിമ്പം ഫാമിന് നടുവിലൂടെയുള്ള സംസ്ഥാനപാതയുടെ വളവ് നിവര്‍ത്തിയപ്പോള്‍ ബാക്കിയായ പതിനൊന്നാം വളവിലെ ഭാഗത്തേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് വലിയ ഭീഷണിയായി മാറിയിരിക്കയാണ്.

പുതിയ റോഡിന്റെ രണ്ട് ഭാഗത്തുനിന്നും ഇങ്ങോട്ടേക്ക് വാഹനത്തിന് കടന്നുവരാനുള്ള സൗകര്യമുള്ളതിനാല്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ വലിയതോതില്‍ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുകയാണ്.

കഴിഞ്ഞ ദിവസം ബക്കറ്റില്‍ മാലിന്യം ഉപേക്ഷിച്ചത് ബോംബാണെന്ന് കരുതി നാട്ടുകാര്‍ പോലീസില്‍ അറിയിക്കേണ്ട സ്ഥിതി വന്നിരുന്നു.

പതിനൊന്നാം വളവിലെ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്കോ കാല്‍നടയായോ വരാനാവാത്ത വിധത്തില്‍ നിലവിലുള്ള സംസ്ഥാനപാതയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ മാത്രമേ

പ്രശ്‌നത്തിന് പരിഹാരം കാണആന്‍ കഴിയൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ തന്നെ ഇക്കാര്യം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ലെന്നാണ് പരാതി.