എസ്.ടി.യു ചുമട്ടുതൊഴിലാളികള്‍ എസ്.ടി.യു ഓട്ടോറിക്ഷ ഡ്രൈവറെ തല്ലി.

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച ചുമട്ടുതൊഴിലാളികളുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ് മാര്‍ക്കറ്റിലെ എസ്.ടി.യു സംഘടനയില്‍ പെട്ട ഷമീം, മുനീര്‍, സഹദ്, സൈബു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഞാറ്റുവയലിലെ മീത്തലെപാത്ത് എം.പി.മുഹമ്മദ്കുഞ്ഞിയുടെ(35)പരാതിയിലാണ് കേസ്.

ഇക്കഴിഞ്ഞ ആഗസ്ത് 9 ന് രാവിലെ പത്തരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എസ്.ടി.യുവിലെ കുറച്ചാളുകള്‍ മദ്യപിച്ച് ഓഫീസില്‍ പോകാറുണ്ട് എന്ന് പറഞ്ഞ വിരോധത്തിന് എസ്.ടി.യു ഓട്ടോതൊഴിലാളി യൂണിയനില്‍ പെട്ട മുഹമ്മദ്കുഞ്ഞിയെ നാലുപേരും ചേര്‍ന്ന് കൈകൊണ്ടും ഇരുമ്പ് ഹുക്ക് കൊണ്ടും മര്‍ദ്ദിച്ചതായാണ് പരാതി.