അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി
തളിപ്പറമ്പ്: അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി.
തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ്‌വിതരണവും പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 3.30ന് തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ പെരുന്നാള്‍ കിറ്റ് വിതരണം മത്സ്യവിതരണ അനുബന്ധ തൊഴിലാളി
ഫെഡറേഷന്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സാഹിര്‍ പാലക്കല്‍ ഫെഡറേഷന്‍ തളിപ്പറബ് മേഖല പ്രസിഡന്റ് മുയ്യം അസീസ് സാഹിബിന് നല്‍കി ഉദ്്ഘാടനം ചെയ്തു.
പുതുവസ്ത്ര വിതരണം ഉദ്ഘാടനം എസ്ടിയു കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സി.ഉമ്മര്‍ മേഖല വൈസ് പ്രസിഡന്റ് യൂനുസ് ആലക്കോടിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കബീര്‍ ബക്കളം അദ്ധ്യക്ഷത വഹിച്ചു. കെ.വി.മുസ്തഫ, വി.കാസിം, അസീസ് തനിക്കുന്ന്, മുസ്തഫ പാപ്പിനിശ്ശേരി, ഷാഫി നടാല്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദു ബക്കളം നന്ദി പറഞ്ഞു.
