സ്റ്റുഡന്റ് പോലീസ് പാസിംഗ്ഔട്ട് പരേഡ് നടന്നു.
തളിപ്പറമ്പ്: സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പി സി കേഡറ്റുകളുടെ എട്ടാമത് ബാച്ചിന്റെ വര്‍ണാഭമായ പാസിംഗ് ഔട്ട് പരേഡ് നടന്നു.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ കമാണ്ടന്റ് ടി.കെ.വിഷ്ണു പ്രദീപ് ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു.
തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, കണ്ണൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി യും എസ് പി സി ഡിസ്ട്രിക്ട് നോഡല്‍ ഓഫീസറുമായ വി.രാമേശന്‍,
തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി ദിനേശന്‍, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ സി.പി.രാജേഷ്, പ്രിന്‍സിപ്പല്‍ എം.കാസിം, ഹെഡ്മാസ്റ്റര്‍ ടി.ഹാഷിം, കണ്ണൂര്‍ റൂറല്‍ അഡീഷനല്‍ നോഡല്‍ ഓഫീസര്‍ കെ.പ്രസാദ്, പി.ടി.എ പ്രസിഡന്റ് കെ.കെ.നാസര്‍,, എസ് പി സി പ്രൊജക്ട് അസിസ്റ്റന്റ് സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
എം. കൃഷ്ണജിത്ത് നയിച്ച പരേഡില്‍ യാമ്യനന്ദ സെക്കന്റ് ഇന്‍ കമാന്ററായി. ഒന്നാം പ്ലട്ടൂണ്‍ ഗംഗാരാജും രണ്ടാം പ്ലട്ടൂണ്‍ മുഹമ്മദ് ഹനീന്‍ മുഹമ്മദും നയിച്ചു. മികച്ച ഔട്ട് ഡോര്‍ കേഡറ്റുകളായി നജഫാത്തിമ,
ധനുഷ് ബാബു ഇന്റോര്‍ കേഡറ്റുകളായി മീനാക്ഷി ദിഗേഷ്, കെ.കെ കൗഷിക് എന്നിവരെ തെരഞ്ഞെടുത്ത് ഉപഹാരം സമര്‍പ്പിച്ചു.
രണ്ടു വര്‍ഷം നീണ്ട പരിശീലനത്തിന് ഡ്രില്‍ ഇന്‍സ്ട്രക്ടറായ എസ്.കെ.പ്രജീഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.സി.മുസ്തഫ, സി.സാബിറ എന്നിവര്‍ നേതൃത്വം നല്‍കി.