റൂറല്‍ ജില്ലാ സ്റ്റുഡന്റ് പോലീസ് ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 30 വരെ ചെറുതാഴത്ത്.

പിലാത്തറ: സ്റ്റുഡന്റ് പോലീസ് കാഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ്-ഫോമോ-23, ഈ മാസം 26 മുതല്‍ 30 വരെ ചെറുതാഴം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്ന് എസ്.പി.സി അഡീ.ജില്ലാ നോഡല്‍ ഓഫീസര്‍ കെ.പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

26 ന് വൈകുന്നേരം 3.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

അഡീ.എസ്.പി.ടി.പി.രഞ്ജിത്ത് മുഖ്യാതിഥിയായിരിക്കും

സി.പി.ഷിജു, സി.അനിത, എസ്.കെ.ബിജുമോന്‍, ടി.രാഗേഷ്, കെ.ഇ.പ്രേമചന്ദ്രന്‍, പി.രതീശന്‍, പി.നളിനാക്ഷന്‍ എന്നിവര്‍ പ്രസംഗിക്കും.

കണ്ണൂര്‍ റൂറല്‍ ജില്ല രൂപീകൃതമായതിനു ശേഷം നടക്കുന്ന ആദ്യത്തെ ജില്ലാതല ക്യാമ്പാണിത്.

കണ്ണൂര്‍ റുറല്‍ ജില്ലയിലെ 47 സ്‌കൂളുകളില്‍ നിന്നായി 350 കേഡറ്റുകള്‍ ക്യാമ്പിന്റെ ഭാഗമാകും.

വിവിധ വിഷയങ്ങളില്‍ ക്യാമ്പംഗങ്ങള്‍ക്ക്ക്ലാസുകള്‍ നല്‍കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, അസി.കലക്ടര്‍ അനൂപ് ഗാര്‍ഗ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ എ.പി.അംബിക, റിട്ട.ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ സി.എം.സിദ്ധാര്‍ത്ഥന്‍, പ്രശസ്ത ശില്‍പി ഉണ്ണി കാനായി, ഓട്ടോ ഡ്രൈവര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ മീറ്റ് ദ ഹീറോ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുമായി സംവദിക്കും.

എല്ലാ ദിവസവും വൈകുന്നേരം കേഡറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

30 ന് 350 കേഡറ്റുകള്‍ 12 പ്ലട്ടുണുകളായി തിരിഞ്ഞ് നടക്കുന്ന സെറിമോണിയല്‍ പരേഡ് ഉണ്ടാകും.

രാവിലെ 10 ന് കണ്ണൂര്‍ റൂറല്‍ ജില്ലാതല എസ് പി സി അറിവുത്സവം മെഗാ ക്വിസ് മത്സരവും നടക്കും.

എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.

ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ ചെയര്‍മാനും എസ്.പി.സി ജില്ലാ നോഡല്‍ ഓഫിസറും ഡിവൈഎസ്പിയുമായ വി.രമേശന്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ലതീഷ് പുതിയടത്ത്, രാജേഷ് പയ്യരട്ട സി.സി.ശ്രീജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.