സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്.

ജില്ലയിലെ അറിയപ്പെടുന്ന വാഗ്മിയും മികച്ച സംഘാടകനുമായ സുധീഷ് കടന്നപ്പള്ളി കടന്നപ്പള്ളി രാമചന്ദ്രനും  കെ.സി.വേണുഗോപാലിനും ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയരുന്ന രാഷ്ട്രീയ നേതാവാണ്.