സുഹൈറിനെ തട്ടിക്കൊണ്ടുപോകല്‍- അബ്ദുല്‍മുനീര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തി മുങ്ങിയ തളിപ്പറമ്പിലെ മുഹമ്മദ് അബിനാസിന്റെ സഹായിയ മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപം ഹബീബ്‌നഗറിലെ എണ്ടുക്കന്‍ വീട്ടില്‍ ഇ.അബ്ദുല്‍മുനീറിനെയാണ്(32)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

2022 ജൂലായ് 24 നായിരുന്നു സംഭവം.

സുഹൈറിന്റെ മാതാവിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുനീര്‍ ഒളിവിലായിരുന്നു.

ഹൈക്കോടതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ പരാതി നല്‍കിയെങ്കിലും കേസ് തള്ളുകയായിരുന്നു.

കോടികല്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുഹമ്മദ് അബിനാസിന്റെയും സുഹൈറിന്റെയും പേരില്‍ പോലീസ് കേസെടുത്തിരുന്നു.

സുഹൈര്‍ ഇപ്പോല്‍ വിദേശത്താണ്. മുനീറിനെ കോടതി റിമാന്‍ഡ് ചെയ്തു.