വയോധികന്‍ ആസിഡ് കഴിച്ച് മരിച്ചു.
ചിറ്റാരിക്കാല്‍: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു.
മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12.15 നാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട മാണിയെ പരിയാരത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രി 9.15 ന് ചികില്‍സയിലിരിക്കെ മരണപ്പെട്ടു.
ഭാര്യ: പരേതയായ റോസമ്മ.
മക്കള്‍: ബിജു, രാജു, ജോസഫ്, മേരി, പരേതയായ സിസ്റ്റര്‍ മിനി.
മരുമക്കള്‍: സിന്ധു, സന്ധ്യ, ബിസി, ജോസ്.
ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ(വ്യാഴം)രാവിലെ 10 ന് വീട്ടില്‍ നിന്നാരംഭിച്ച് മാലോം സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.