വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
തളിപ്പറമ്പ്: എലിവിഷം കഴിച്ച് ചികിസയിലായിരുന്ന യുവാവ് മരിച്ചു.
തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്‌ക്കൂളിന് സമീപം താമസക്കാരനുമായ ചോടോര്‍കണ്ടി വീട്ടില്‍ പി.വി. ബിജുവാണ്(41) മരിച്ചത്.
11 ന് താമസിക്കുന്ന വീട്ടില്‍വെച്ച് വിഷം കഴിച്ച ബിജുവിനെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേരശിപ്പിച്ച ബിജു ഇന്ന് ഉച്ചക്ക് 12.35 നാണ് മരിച്ചത്.
തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
പരേതരായ ബാലന്റെയും ലക്ഷ്മിയുടെയും മകനാണ്.
സഹോദരങ്ങള്‍: വിനോദ്, ഷിജു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നഗരസഭാ ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കരിക്കും.