കിളിപോകും -ചീറിപ്പായും പിന്നെ ഇക്കിളിയാക്കും-
തളിപ്പറമ്പ്: അസീന്‍ക്കാന്റെ ചീറിപ്പാഞ്ഞ സര്‍ബത്ത് കുടിച്ചാ ഉറപ്പായും ചീറിപ്പാഞ്ഞുപോവും-പറയുന്നത് സര്‍ബത്ത് ലവേഴ്‌സായി മാറിയ അസീന്‍ക്കാന്റെ സ്ഥിരം കസ്റ്റമേഴ്‌സ്.
മന്ന ഫാറൂഖ് നഗറിലെ വി.എം.അസീന്‍ ആരംഭിച്ച പേരില്ലാ സര്‍ബത്ത് കടയില്‍ വ്യത്യസ്ത രൂചി നുണയാന്‍ ചൂടുകാലത്ത് നല്ല തിരക്കാണിപ്പോള്‍.
മുള സര്‍ബത്ത്, ഇക്കിളി സര്‍ബത്ത്, സര്‍ബത്ത് ചീറപ്പാഞ്ഞത്, കുടുക്ക സര്‍ബത്ത്, ചില്ലി സര്‍ബത്ത്, നറുനീണ്ടി സര്‍ബത്ത്, പച്ചമാങ്ങ സര്‍ബത്ത്, നെല്ലിക്ക സര്‍ബത്ത്, ഇഞ്ചി സര്‍ബത്ത്, കിളിപോയി സര്‍ബത്ത്, ജിന്ന് സര്‍ബത്ത് എന്നിവയാണ് അസീന്‍ക്കാന്റെ പ്രത്യേകതകള്‍.
ഇത് കൂടാതെ മസാല സോഡ, മാഞ്ഞാലി, കുടത്തിലെ മോര്, മോര്‌സോഡ, മുന്തിരി സോഡ, പൈനാപ്പിള്‍ സോഡ, ഓറഞ്ച് സോഡ എന്നീ ഇനങ്ങളും ഇവിടെയുണ്ട്.
ദീര്‍ഘകാലം വിദേശത്തും പിന്നീട് മലപ്പുറത്തും ജോലി ചെയ്ത അസീന്‍ ഒരു മാസം മുമ്പാണ് തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ വാട്ടര്‍ അതോറിറ്റിയിലേുള്ള റോഡിന് സമീപം സര്‍ബത്ത് കട ആരംഭിച്ചത്.
വ്യത്യസ്തമായ സര്‍ബത്ത് രുചികള്‍ ആസ്വദിക്കാനായി നിരവധിപേരാണ് ഓരോദിവസവും അസീന്‍ക്കാന്റെ കടയില്‍ എത്തുന്നത്. 20 മുതല്‍ 30 രൂപവരെയാണ് സര്‍ബത്തുകള്‍ക്ക് ഈടാക്കുന്നത്.
