അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു-സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും.
തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു.
ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടര്‍ന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
ഭാര്യ രാധികയും ഒപ്പമുണ്ട്. ‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ മറുപടി.
കേരളത്തിന്റെ അംബാസഡര്‍ എന്ന നിലയിലായിരിക്കുമോ പദവിയെന്ന ചോദ്യത്തിന്, ‘അത് ഞാന്‍ എംപിയായിരുന്നാലും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു.
കേരളത്തിനും തമിഴ്നാടിനും വേണ്ടി വര്‍ത്തിക്കുന്ന എംപിയായിരിക്കും. തൃശൂരിലെ ജനങ്ങളോടും അതു പറഞ്ഞതാണ്. അവര്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്തു’. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റതിനാല്‍ കേന്ദ്രമന്ത്രിപദവി ഏറ്റെടുക്കാന്‍ തത്കാലം അസൗകര്യമുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളുകയായിരുന്നു.
കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയായി സുരേഷ് ഗോപി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് തിരിച്ചു. മന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി നേരത്തെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച നിയുക്ത കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി രാവിലെ 11.30 ന് ചായസത്കാരം ഒരുക്കിയിട്ടുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ആദ്യഘട്ടത്തില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് ഗോപിക്കു ക്യാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.