അതിജീവനസമരം കുറിക്ക്‌കൊണ്ടു-മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം ലഭിച്ചേക്കും

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം ലഭിച്ചേക്കും.

ഇന്നലെ എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി ഈ ആവശ്യമുന്നയിച്ച് അതിജീവനസമരം നടത്തിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ അഗീരണ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയനും ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരിമാസത്തെ ശമ്പളം ഫിബ്രവരി 22 ആയിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ജീവനക്കാരുടെ സമരം.

പ്രതിമാസം 8 കോടി രൂപയാണ് ജീവനക്കാരുടെ ശമ്പളത്തിനായി വേണ്ടിവരുന്നത്.

15 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇന്നലെ വരെ അത് ട്രഷറിയില്‍ എത്തിയിരുന്നില്ല.

ജീവനക്കാര്‍ പ്രക്ഷോഭത്തിനിറങ്ങിയതിനാല്‍ ഇന്ന് തന്നെ ശമ്പളം നല്‍കാന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.