എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലമെന്റ് സമാപിച്ചു.

പിലാത്തറ: സാമൂഹിക വികസനം-സാംസ്‌കാരിക നിക്ഷേപം എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി യുവജന സംഘം പയ്യന്നൂര്‍ സോണ്‍ കമ്മിറ്റി നടത്തിയ യൂത്ത് പാര്‍ലമെന്റ് മണ്ടൂര്‍ എല്‍.പി.സ്‌കൂളില്‍ സമാപിച്ചു.

രാവിലെ നടന്ന പൊതു സമ്മേളനം മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സോണ്‍ പ്രസിഡന്റ് ആസാദ് സഖാഫി അധ്യക്ഷത വഹിച്ചു. യുവാക്കള്‍ കാലഘട്ടത്തിന്നനുസരിച്ച് ക്രീയാത്മകമാകണമെന്നും സമൂഹത്തിന് ഗുണകരമാകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് തുടക്കം കുറിച്ച് സയ്യിദ് കബീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന തൊഴില്‍, കൃഷി, സംരംഭകത്വം സെമിനാറില്‍ പി.കെ. ഉമര്‍ബാഫഖി മൂര്‍ക്കനാട്, സിറാജ് നവാബി, കെ.പി.നൂറുദ്ദീന്‍, കെ.കെ.ജലാല്‍, എസ്.പി.നജീബ് എന്നിവര്‍ പങ്കെടുത്തു.

സാമൂഹിക വികസനം, സാംസ്‌കാരിക നിക്ഷേപം സെഷനില്‍ അബ്ദുല്‍ റഷീദ് സഖാഫി മെരുവുമ്പായിയും ഇസ്ലാം സാമൂഹിക പാഠങ്ങള്‍ വിഷയത്തില്‍ കലാം മാവൂരും ക്ലാസെടുത്തു.

തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് മുഹമ്മദ് പറവുര്‍, അബ്ദുള്‍ കരീം ദര്‍ബാര്‍ കട്ട, ജലാല്‍ ചെറുപുഴ, ആമു എന്‍ഞ്ചിനീയര്‍, സിറാജ് നവാബി, എന്‍.സക്കറിയ, ഇസ്ഹാഖ് പാലക്കോട്, ഡോ.മഹമൂദ്, ഡോ.ജലീല്‍ , അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, അന്‍വര്‍ പോത്താംകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

വൈകുന്നേരം നടന്ന പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍ സെഷനില്‍ എം.വിജിന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, കെ.ബ്രിജേഷ് കുമാര്‍, സജീര്‍ ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

യുവത്വം നിലപാട് പറയുന്നു വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഷീദ് നരിക്കോട് ക്ലാസെടുത്തു.

സമാപന സംഗമത്തില്‍ ആദര്‍ശ വിശുദ്ധിയുടെ പാരമ്പര്യ പാഠങ്ങള്‍ എന്ന വിഷയത്തില്‍ സി.കെ. റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് മിസ്ബാഹി അധ്യക്ഷത വഹിച്ചു.