പരിയാരം സാന്ത്വന കേന്ദ്രം ഗ്രാന്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

പരിയാരം:പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗ്രാന്റ് ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു.
എസ്.വൈ എസ്.സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു.
കല്ലാശ്ശേരി എംഎല്‍എ എം.വിജിന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ ബഷീര്‍ എ.ബി.സി അധ്യക്ഷത വഹിച്ചു.
ഇഖ്ബാല്‍ പള്ളിക്കര, സക്കരിയ ഷാമില്‍ ഇര്‍ഫാനി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡോ. നിതിന്‍ ലക്ഷ്മണന്‍, പരിയാരം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി.സതീഷ്, എസ്.ഐ.വൈശാഖ് മണിലാല്‍, എസ്.ഐ.അഹമ്മദ് ഇര്‍ഫാന്‍, ഡോ.ഉക്കാഷ്, ജയരാജ് മാതമംഗലം, രാജേഷ് മല്ലപ്പള്ളി, നജ്മുദ്ദീന്‍ പിലാത്തറ എന്നിവര്‍ പ്രസംഗിച്ചു.
തളിപ്പറമ്പില്‍ നടന്ന അപകടത്തില്‍ അഞ്ചു പേരെ രക്ഷിച്ച സാന്ത്വനം വളണ്ടിയര്‍ കൂടിയായ ഫസലുറഹ്മാന്‍, മെന്റലിസം രംഗത്തെ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് അവാര്‍ഡ് നേടിയ അബ്ദുല്‍ ജലീല്‍ ഏഴോം എന്നിവര്‍ക്കുള്ള ഉപഹാരവും മാധ്യമപ്രവര്‍ത്തകര്‍, പരിയാരം മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരവും എം.വിജിന്‍ എംഎല്‍എ കൈമാറി.
ചടങ്ങില്‍ ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥന്മാര്‍, ആശുപത്രി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കാളികളായി.
മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ സ്വാഗതവും കെ.വി.സമീര്‍ നന്ദിയും പറഞ്ഞു.