കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് കോളടിച്ചു-2022 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും അധിക ഗഡു അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം.
ന്യൂഡെല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാര്‍ക്ക് ക്ഷേമാനുകൂല്യത്തിന്റെയും (ഡി.ആര്‍) അധികഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലകയറ്റം പരിഹരിക്കുന്നതിനായി നിലവിലെ 31% നിരക്കില്‍ 2022 ജനുവരി ഒന്നുമുതല്‍ 3%ന്റെ വര്‍ദ്ധനവുണ്ടാകും. … Read More
