ഡോ.സ്വരൂപ്ചന്ദ്രക്ക് കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ 2023 ലെ മികച്ച തെസിസ് അവാര്‍ഡ്.

ചെന്നൈ:കല്‍പ്പാക്കം ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ 2023 ലെ മികച്ച തെസിസ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ.സ്വരൂപ് ചന്ദ്രയുടെതാണ് അവാര്‍ഡിന് അര്‍ഹമായ തെസിസ്. തൃച്ചംബരത്തെ പൊതുപ്രവര്‍ത്തകയും റിട്ട.അധ്യാപികയുമായിരുന്ന പരേതയായ ടി.വി.ചന്ദ്രമതി ടീച്ചറുടെ മകള്‍ ഡോ.പത്മയുടെയും ശശികുമാറിന്റെയും മകനാണ് സ്വരൂപ്ചന്ദ്ര.