ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു-

ആറളം: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള്‌ചെത്ത് തൊഴിലാളി മരിച്ചു. ഫാമിന്റെ ഒന്നാംബ്ലോക്കിലെ തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷിനെയാണ്(39) കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം.