ടാഗോര്‍വിദ്യാനികേതന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച
3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് 17 ക്ലാസ് മുറികളുള്ള പുതുതായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം തളിപ്പറമ്പ് എം എല്‍ എ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.
പി.രജില, പി.പി.മുഹമ്മദ് നിസാര്‍, കെ.സി.സുധീര്‍, കെ.മനോജ്, കെ.പി.സുബൈര്‍, വി.വിമല്‍കുമാര്‍, എം.ബിജുമോഹന്‍, പി.വി.ജയനമോള്‍, ഫിലൈറ്റ് സ്റ്റീഫന്‍, കെ.ജെ.അലോഷ്യസ, കെ വി മുഹമ്മദ് കുഞ്ഞി, എം.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
സജി ജോണ്‍ സ്വാഗതവും പി.ആനന്ദന്‍ നന്ദിയും പറഞ്ഞു.