തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ഇടിഞ്ഞുതാഴുന്നു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ വ്യാപകമായി റോഡ് തകരുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 നവീകരിച്ച് ഒരു വര്‍ഷം തികയും മുമ്പ് തന്നെ പല സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞ്താഴ്ന്നിരുന്നു.

പത്രവാര്‍ത്തകളെ തുടര്‍ന്ന് തകര്‍ന്ന ഭാഗത്ത് വീണ്ടും ടാറിംഗ് നടത്തിയെങ്കിലും അവിടെയെല്ലാം മുമ്പത്തേക്കാള്‍ രൂക്ഷമായ രീതിയില്‍ റോഡ് താഴ്ന്നുകൊണ്ടിരിക്കയാണ്.

കരിമ്പം പാലത്തിന് സമീപം വളരെ അപകടകരമായ രീതിയിലാണ് റോഡിന്റെ അവസ്ഥ.

രണ്ട് വാഹനങ്ങള്‍ മറികടന്നുപോയാല്‍ താഴ്ച്ചയില്‍ പെട്ടാല്‍ ആ വാഹനം മറിയുമെന്ന കാര്യം തീര്‍ച്ചയാണ്.

അതാണ്ട് 200 അടിയോളം നീളത്തിലാണ് ഈ ഭാഗത്ത് റോഡ് കുഴിഞ്ഞു താഴ്ന്നിരിക്കുന്നത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിമുതല്‍ കുറുമാത്തൂര്‍ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് റോഡ് അപകടാവസ്ഥയിലായിരിക്കുന്നത്.

നാട്ടുകാര്‍ ബന്ധപ്പെട്ടവരോട് നിരന്തരമായി പരാതികളുന്നയിക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.