ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-ഭൈമീകാമുകന്‍മാരായി നിരവധിപേര്‍–രംഗത്ത്
തളിപ്പറമ്പ്: ആരാവും അടുത്ത ബാങ്ക് ഡയരക്ടര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ച ഒഴിവില്‍ ഡയരക്ടറാവാന്‍ നിരവധിപേര്‍ രംഗത്ത്.

നേരത്തെ മരണപ്പെട്ട പൊട്യാമ്പി ദാമോദരന്റെ ഒഴിവില്‍ കെ.എന്‍.അഷറഫിനെ നിയമിച്ചിരുന്നു.
തളിപ്പറമ്പിലെ പ്രമുഖ സമുദായമായ പത്മശാലിയ വിഭാഗത്തില്‍ പെടുന്ന ദാമോദരന്റെ ഒഴിവില്‍ അതേ സമുദായത്തില്‍ നിന്നും ഒരാള്‍ വരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അഷറഫിന് നറുക്കുവീഴുകയായിരുന്നു.
ഒരു പ്രതിസന്ധിഘട്ടത്തില്‍ ഐ വിഭാഗത്തിന്റെ പ്രതിനിധിയായ അഡ്വ.ടി.ആര്‍.മോഹന്‍ദാസിന് ബാങ്ക് പ്രസിഡന്റാവാന്‍ എ വിഭാഗത്തിന്റെ പ്രതിനിധി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമിതി അംഗം രാഹുല്‍ ദാമോദരന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രാജിവെച്ചിരുന്നു.
ഈ ഒഴിവില്‍ ഡയരക്ടറായാണ് മോഹന്‍ദാസ് ബാങ്കിന്റെ പ്രസിഡന്റായത്. കല്ലിങ്കീല്‍ രാജിവെച്ചതോടെ ഒഴിവുവന്ന സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് എ വിഭാഗം ആവശ്യപ്പെട്ടിരിക്കയാണ്.
നിലവില്‍ രണ്ട് ഡയരക്ടര്‍മാരുണ്ടായിരുന്ന എ വിഭാഗത്തിന് സ്വാഭാവികമായും അതിന് അര്‍ഹതയുണ്ടെന്നാണ് ഡി.സി.സിയുടെ കാഴ്ച്ചപ്പാടും.
ഇത് പത്മശാലിയ വിഭാഗത്തിന് തന്നെ നല്‍കണമെന്ന് വാദമുയരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഡി.സി.സിയുടേതാണ്.
അഡ്വ.വിനോദ് രാഘവവന്റെ പേര് ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പത്മശാലിയ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.രമേശന്റെ താല്‍പര്യപ്രകാരമായിരിക്കും തീരുമാനങ്ങളെന്നാണ് സൂചനകള്‍.
