വികലാംഗന്‍ അങ്ങനെയങ്ങ് ജീവിക്കണ്ട-പറപ്പിച്ചുകളയുമെന്ന് തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം-
Report By–എം.ചന്ദ്രകുമാര്‍-
തളിപ്പറമ്പ്: മെയിന്‍ റോഡിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പോയി വിവരമറിഞ്ഞ തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം വിരട്ടിയോടിക്കാന്‍ നോക്കുന്നത് ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളെ.
നഗരസഭാ ബസ്റ്റാന്റില്‍ ചെറിയരീതിയില്‍ കച്ചവടം നടത്തി കുടുംബംപുലര്‍ത്തുന്ന വികലാംഗരും പാവപ്പെട്ടവരുമായ ആളുകളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുയര്‍ത്തി ചിലര്‍ വിരട്ടുന്നതിനെതിരെ ഇന്ന് രാവിലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.
വര്‍ഷങ്ങളായി ബസ്റ്റാന്റില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന വെള്ളിക്കീല്‍ റോഡിലെ സി.എച്ച്.രാജഗോപാലന്‍(56) എന്ന വികലാംഗനെയാണ് കഴിഞ്ഞ കുറത്തു ദിവസങ്ങളായി ചില നഗരസഭാ ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
വര്‍ഷങ്ങളായി മെയിന്‍ റോഡ് കുത്തകയാക്കി വെച്ച് റോഡില്‍ പൊതുവാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ കച്ചവടം പൊടിപൊടിക്കുകയാണ്.
അതിനെതിരെ ചെറുവിരലനക്കാന്‍ പോലും തയ്യാറാവാത്ത നഗരസഭാ അധികൃതര്‍ നിയമം കണിച്ച് പാവപ്പെട്ടവരെ വിരട്ടുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.