ഇനി മോഹന്‍ദാസ് യുഗം–അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാവും- തെരഞ്ഞെടുപ്പ് 27 ന്

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാകും.

ഇന്നലെ ഡി.സി.സി.നിയോഗിച്ച രജിത്ത് നാറാത്തിന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പിലെത്തി ബാങ്ക് ഡയരക്ടര്‍മാരുമായും ബ്ലോക്ക്-മണ്ഡലം കമ്മറ്റി

ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചകലെതുടര്‍ന്ന് ഏകകണ്ഠമായാണ് മോഹന്‍ദാസിനെ പ്രസിഡന്റായി നിയോഗിക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്.

ഡി.സി.യിയും മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയും ഇതു സംബന്ധിച്ച് ഡയരക്ടര്‍മാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഇന്നലെ ചേര്‍ന്ന ബാങ്ക് ഭരണസമിതിയോഗം ഡയരക്ടറായിരുന്ന രാഹുല്‍ ദാമോദരന്റെ രാജി അംഗീകരിക്കുകയും പകരം മോഹന്‍ദാസിനെ ഡയരക്ടറായി നിയമിക്കുകയും ചെയ്തു.

കഴിഞ്ഞ 18 വര്‍ഷമായി ബാങ്ക് പ്രസിഡന്റായിരുന്ന കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

എന്നാല്‍ ഡി.സി.സി. നിര്‍ദ്ദേശിച്ചതുപ്രകാരം ഡയരക്ടര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിട്ടില്ല.

കല്ലിങ്കീലിനെ നേരത്തെ ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് ടി.ആര്‍.മോഹന്‍ദാസ്.