ടെറസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു

മീത്തലെ പുന്നാട്: ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു.

തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂളിലെ മുഖ്യാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസില്‍ കെ.കെ. ജയലക്ഷ്മി (55) യാണ് മരണപ്പെട്ടത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു മരണം.

തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടില്‍ വെച്ചായിരുന്നു സംഭവം. വീടിന്റെ മുകള്‍ഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും കെ.കെ.അമ്മാളു അമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: സി.ജയചന്ദ്രന്‍ (എഞ്ചിനീയര്‍ ഏഴിമല നാവിക അക്കാദമി)

മക്കള്‍: സുപ്രിയ (അസി.പ്രൊഫസര്‍, ദുബായ്), ജിതിന്‍ (സീമെന്‍സ് ഐ ടി കമ്പനി, ബംഗളൂരു).

മരുമക്കള്‍: കൃഷ്ണദാസ് (പ്രൊഫസര്‍. ദുബായ്), മിഥുന (അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക്, എറണാകുളം).

സഹോദരങ്ങള്‍: കെ.കെ. ജയകൃഷ്ണന്‍ (റിട്ട. അധ്യപകന്‍ മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കെ.കെ. ചിന്താമണി ( മുഖ്യാധ്യാപിക മാടത്തില്‍എല്‍ പി സ്‌കൂള്‍), കെ.കെ. ജയന്തി, കെ.കെ. സജിത്ത് കുമാര്‍ (ലിങ്ക് വെല്‍സ് സര്‍വീസ് ).

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ (ബുധനാഴ്ച്ച) ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് തറവാട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.