അണുവിമുക്തി വിഭാഗത്തില്‍ വാതകചോര്‍ച്ച-ടെക്‌നീഷ്യന്‍ അബോധാവസ്ഥയിലായി-
പരിയാരം: മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗത്തിലെ വാതകം ചോര്‍ന്നു, ടെക്‌നീഷ്യന്‍ ആബോധാവസ്ഥയിലായി.
വാതകം ശ്വസിച്ച് താഴെ വീണ് പരിക്കേറ്റ ടെക്‌നിഷ്യന്‍ വടിവേല്‍ മല്ലേശനെ(50) കണ്ണൂര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അണുവിമുക്തിവിഭാഗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
ഈ വിഭാഗത്തിലെ ടെക്‌നീഷ്യനായ മല്ലേശന്‍ പ്രവര്‍ത്തിക്കാത്ത ഉപകരണം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അകത്തുള്ള വാതകം മുഖത്ത് തെറിച്ച് ബോധരഹിതനായി താഴെ വീണത്.
വീഴ്ച്ചക്കിടയില്‍ കഴുത്തിനും മറ്റും പരിക്കേല്‍ക്കുകയും ചെയ്തു.
ഏറെ നേരമായിട്ടും മല്ലേശനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയവരാണ് അബോധാവസ്ഥയില്‍ വീണുകിടക്കുന്ന ടെക്‌നീഷ്യനെ കണ്ടത്.
ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മല്ലേശന്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
