ഇരുട്ടാണിരുട്ടിരുട്ട്–പക്ഷെ, -ജനം ആരോട് പറയണം-
തലശേരി: ഇരുട്ടിന്റെ ദു:ഖം അനുഭവിക്കണമെങ്കില്‍ തലശേരിയിലേക്ക് വരൂ. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും
റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുന്ന ഒന്നാം ഗെയിറ്റ് ഫുട്ഓവര്‍ ബ്രിഡ്ജിലെ രാത്രിയിലെ അവസ്ഥ വിവരണാതീതമാണ്.
സ്ഥലം എം.എല്‍.എയുടെ ഓഫീസിന് തൊട്ടടുത്തായിട്ട് പോലും ഈ കാര്യത്തില്‍ യാതൊരു നടപടികളുമില്ല.
ഫുട്ഓവര്‍ ബ്രിഡ്ജിലൂടെ പോയ ഒരാള്‍ അന്ധകാരം വീഡിയോയിയില്‍ പകര്‍ത്തിയതില്‍ നിന്നുള്ള ചിത്രമാണ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്.
മൊബൈലിലെ നേരിയ വെളിച്ചം മാത്രമാണ് കാണുന്നത്.
പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് തലശ്ശേരി പഠന സമിതി ആവശ്യപ്പെട്ടു.