ചെമ്പേരി ടൗണില്‍ ഏരുവേശി ബാങ്കിന്റെ തണ്ണീര്‍പന്തല്‍.

ചെമ്പേരി: ഏരുവേശി സര്‍വീസ് സഹകരണ ബാങ്ക് ചെമ്പേരി ടൗണില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി. കടുത്ത വേനല്‍ ചൂട്

തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഉപകാരപ്പെടുന്ന തരത്തിലാണ് ഇത് ജ്ജീകരിച്ചിരിക്കുന്നത്.

ബാങ്ക് പ്രസിഡന്റ് അനില്‍ പി ജോര്‍ജ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമലക്ക് നല്‍കി ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് എം.സി.രാജേഷ്, സീനിയര്‍ ക്ലാര്‍ക്ക് കെ.വി.കൃഷ്ണന്‍, വ്യാപാര രംഗത്തെ പ്രമുഖര്‍,

ടൗണിലെ ചുമട്ട്-ടാക്‌സി തൊഴിലാളികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.